ഞാന്‍ വിരമിക്കുകയാണ്. അതിന് കുറച്ച് കാരണങ്ങളുണ്ട്. പഴയതുപോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഇപ്പ്രാവിശ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസില്‍ കളിക്കുമ്പോള്‍ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോള്‍ വിരമിക്കാന്‍ പ്രായമായി എന്ന് എന്‍റെ മനസ് പറയുന്നു.
പെങ് ഷുവായിയെ കാണാതായതിന് പിന്നാലെ ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി എന്നിവര്‍ അവരെ കണ്ടെത്തണമെന്ന് അവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശിയ മാധ്യമമായ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ അവകാശപ്പെട്ടു. താരം സുരക്ഷിതയാണ്. കുറച്ച് ദിവസങ്ങളായി വീട്ടില്‍ ഇരിക്കാനാണ് അവര്‍ താത്പര്യപ്പെടുന്നത്. അതിനാലാണ് ഒന്നിനോടും പ്രതികരിക്കാതെ മാറി നില്‍ക്കുന്നത്. അധികം വൈകാതെ പൊതുചടങ്ങുകളില്‍ പെങ് ഷുവായ പങ്കെടുക്കും