സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്.കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം.
അട്ടപ്പാടിയിലെ ആദിവാസി ശിശു മരണങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയത്തിന്റേയും ഉദാസീനതയുടേയും ഭാഗമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആദിവാസികളുടെ ക്ഷേമത്തിനായി മുൻപ് നിലനിന്നിരുന്ന പദ്ധതികൾ അവതാളത്തിലായതുമാണ് സ്ഥിതിഗതികളെ ഇത്ര രൂക്ഷമാക്കിയിട്ടുള്ളത്.
പോലീസിന്‍റെ വീഴ്ചകളെ മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഹിന പറഞ്ഞുവയ്ക്കുന്നു.
ആഭ്യന്തര വകുപ്പ് പണിയറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ഇത് തുറന്നുപറയേണ്ട ആളുകളുടെ വായിലെല്ലാം എല്ലിന്‍ കഷ്ണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊടിയ പീഢനത്തിന്റെ മുറിവും പേറി ജീവിക്കേണ്ടി വരുന്നവർ ഇവർക്കൊരു വാർത്തയല്ല.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണ്.
അഞ്ച് നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നത്.
ബ്രിട്ടീഷുകാരെ പേടിച്ച് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറുടെയല്ല, തൂക്കുകയറിനുമുന്നില്‍ പുഞ്ചിരിയോടെ നിന്ന ഭഗത് സിംഗിന്റെ ഉശിരിന്റെ ഉള്‍ക്കാമ്പാണ് ഓരോ സഖാവിന്റെയും ഹൃദയത്തില്‍ തുടിക്കുന്നതെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിച്ചില്ല. ഒരു ഭരണത്തിനും അതു നിര്‍ത്താനാവുന്നില്ല
കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ.
അതുകൊണ്ടുതന്നെ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ഒരുമിച്ചു നടത്തിയ ഗൂഢാലോചന തന്നെയാണ് കുട്ടിക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിതെന്ന് വ്യക്തമായിരിക്കുകയാണ്
നരേന്ദ്ര മോദിയുടെ സോളിസിറ്റർ ജനറൽ മുതൽ സുപ്രീം കോടതിയിലെ വക്കീലന്മാരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അണിനിരത്താൻ കോടികളാണ് സർക്കാർ ചിലവിട്ടത്.