മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ദിലീന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാണുള്ളത്. ദിലീപിന്‍റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഇവരെയാരും പ്രതിചേര്‍ത്തിട്ടില്ല.
അവിവാഹിതയാണെന്ന കാരണം കൊണ്ട് ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈകോടതി സ്വീകരിച്ച നടപടി ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച യുവതിയുടെ ഗര്‍ഭഛിദ്രത്തിനായുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രിം കോടതി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്താനിരിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലേക്ക് വരാനാണ് ശരത് പവാര്‍ ആഗ്രഹിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാരണത്തലാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പവാര്‍ തയാറാവാതിരുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും
സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്
തലസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എം പി മാരും ഭാരവാഹികളും പ്രതിഷേധിച്ചത്.
ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് ഗണ്‍മാന്‍ നിര്‍വ്വഹിച്ചത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്.
ഇ ഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതില്‍ നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അന്വേഷണ ഏജന്‍സികളുടെ സ്വഭാവം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഷാഫി പറമ്പില്‍ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ നേതൃത്വത്തിന് 4 വൈസ് പ്രസിഡന്റ്മാര്‍, 4 ജനറൽ സെക്രട്ടറിമാര്‍, 4 സെക്രെട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ, എസ് എം ബാലു,
ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ വെച്ച് പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും. അതേസമയം, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ നടത്തിയ പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെവെച്ച് പാര്‍ട്ടി അധ്യക്ഷയെ തന്നെ ബിജെപി വേട്ടയാടുന്നതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
നമ്മുടെ രാഷ്ട്രീയ സംവാദങ്ങൾ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്. വംശീയ ന്യൂനപക്ഷങ്ങൾ, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങൾ, സ്ത്രീകൾ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ