മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോള്‍ സഞ്ജയ് ഗാന്ധി റുക്‌സാന സുല്‍ത്താന എന്ന മാദക സുന്ദരിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു’
നിയമനം പി എസ് സിക്ക് വിട്ട നിയമഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് മുസ്ലിം ലീഗും മറ്റ് മത സംഘടനകളും പണ്ഡിതന്മാരും കടുത്ത പ്രതിഷേധപരിപാടികള്‍ നടത്തിയത്. പതിനായാരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് പാര്‍ട്ടി നടത്തിയ വഖഫ് സംരക്ഷണ റാലിയും ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ പോരാട്ടങ്ങളും വിജയം കണ്ടിരിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 20000 രൂപ കെട്ടി വെക്കണം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ന് ആറ് മണിക്കൂറിനുള്ളിൽ സുബൈറിനെ മോചിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
നിയമസഭയില്‍ താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുങ്ങി പോകുകയാണുണ്ടായത്. സഭാ രേഖകള്‍ പരിശോധിച്ചാല്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാകും. അത് അവരുടെതായ വിധിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ
നമ്മുടെ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല.
വഖഫ് നിയമനം നേരത്തെ നിയമസഭയില്‍ ചര്‍ച്ച ചെയ്തതാണ്. വിഷയം ചര്‍ച്ച ചെയ്ത ദിവസം കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്നത് മാത്രം ആയിരുന്നു. താത്കാലിക ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണ്.
നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായ അഞ്ച് പേരും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിൽ, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നു. ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസടക്കം നൽകുന്നതും ആലോചനയിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് സംസ്ഥാന
മാർച്ച് 31-ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്നും അതിന്‍റെ ഉത്തരവാദിത്വം ഹര്‍ഭജന് നല്‍കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചിരുന്നു.