മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം.
എന്റെ കുടുംബം തകര്‍ന്നുപോയി. അനിയന്‍ ട്രോമയിലായി. അമ്മയെയും അച്ഛനെയും കുടുംബാഗംങ്ങള്‍ വന്ന് സംഘര്‍ഷത്തിലാക്കി. അന്നേ സിനിമയിലേക്ക് മകളെ വിടേണ്ടെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞു. അന്നനുഭവിച്ച സംഘര്‍ഷവും സമ്മര്‍ദ്ദവും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അത് അനുഭവിക്കുക തന്നെ വേണം.
മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കള്‍ക്കുനേരേ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെയും കെ പി സി സി പ്രസിഡന്റിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്
കെ പി സി സി ഓഫീസ് തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറുകയും ഗാന്ധി പ്രതിമ തകര്‍ക്കുകയും നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ ബോംബിട്ട് തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും, അല്ലാതെ നശിപ്പിക്കുകയും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും നിരവധിപേര്‍ ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രയാസമുണ്ട്
അന്വേഷണം കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ അതില്‍ കടുകുമണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍പോലും 5G വേഗത്തിലെത്തുന്ന കേന്ദ്ര ഏജന്‍സികള്‍, സംഘപരിവാര്‍ അനുകൂലികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യംവരുമ്പോള്‍ ഒച്ചിന്റെ വേഗതയിലാവുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.