In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.
ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് - തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു
എട്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും സാമ്പത്തിക പ്രയാസം കാരണം പഠനമുപേക്ഷിക്കേണ്ടി വന്നു കൃഷ്ണ തേജയ്ക്ക്. അമ്മയും അച്ഛനും ഏറെ ദുഖിതരായി. എന്നാല്‍ പഠനത്തില്‍ മിടുക്കനായ തേജ സ്കൂളില്‍ പോകാതിരിക്കുന്നത് ശ്രദ്ധിച്ച അയല്‍ക്കാരന്‍ കരുണയുടെ കരങ്ങള്‍ നീട്ടി.
സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നെഹ്റു അത്രത്തോളം ഇഷ്ടപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചരിത്രപരമായ ബാധ്യതയായിരുന്നു.
സവർക്കറെ ഉൾക്കൊള്ളിക്കാതിരിക്കാൻ സിപിഎമ്മിന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ലിസ്റ്റും പൊക്കിപ്പിടിച്ച് അവർ വരുന്നതെന്നും ബിജെപി സംസ്ഥാന നേതാക്കൾ ഈ പോസ്റ്റിനെ പ്രശംസിച്ച് സിപിഎമ്മിനോട് നന്ദി പറയുന്നതും അതുകൊണ്ടുതന്നെയാവണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണം എന്നാണ് താന്‍ പറഞ്ഞതെന്നും ഐ ആര്‍ പി സിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് കഴിഞ്ഞ നാലുവര്‍ഷമായി സേവനം നല്‍കിവരുന്നുണ്ട്, അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ലിംഗതുല്യത കൈവരിക്കാന്‍ ഉടല്‍സംബന്ധിയായ ബോദ്ധ്യങ്ങള്‍ അഴിച്ചു പണിയേണ്ടിവരും. അതിന് അധികാര ഘടനയിലെ ആണ്‍(ലിംഗ)കോയ്മ മാറണം.
പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, 'മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് 'പ്രമോഷൻ' നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം'-
കെട്ടിടനമ്പർ നൽകുന്നതിലെ ക്രമക്കേടിൽ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ ബിജെപി കൗൺസിലമാരുടെ നേതൃത്വത്തിൽ അടിച്ച്തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അസഹിഷ്ണുത അന്ധരാക്കിയ ബിജെപി നേതൃത്വം സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ്.
രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ, സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.
മൃദുഹിന്ദുത്വത്തിലൂടെ ആർഎസ്എസിനെ നോവിക്കാതെ കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്? കേരളാകോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായി എന്ന് യുഡിഎഫ് കരുതുന്നത് വിഡ്ഡിത്തമാണ്
ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ? മതനിരപേക്ഷത വേണമോ? എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന അബ്ദുല്‍ കലാം ആസാദിന്റെ പ്രഖ്യാപനത്തിന്റെ സന്ദേശത്തെ കുറിച്ച് പോലും, എന്ത് കൊണ്ട് ശിബിറിൽ കോണ്‍ഗ്രസ് നേതൃത്വം ചിന്തിച്ചില്ല ? ചിന്തന്‍ ശിബിറിന്റെ അര്‍ത്ഥം ധ്യാനം അഥവാ ചിന്തകളുടെ ക്യാമ്പ് എന്നാണ്.