മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
2018 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും 2019 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ലവ്ലിന വെങ്കല മെഡൽ നേടിയിട്ടുണ്ട്. ന്യൂഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിംഗ് ടൂർണമെന്റിൽ സ്വർണ്ണ മെഡലും ഗുവാഹത്തിയിൽ നടന്ന രണ്ടാം ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിംഗില്‍ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
ഞായറാഴ്ച്ച (ഇന്ന്) നടന്ന 4x 100 മീറ്റര്‍ റിലേയിലാണ് എമ്മ തന്‍റെ ഏഴാമത്തെ മെഡല്‍ കരസ്ഥമാക്കിയത്. നിലവിലെ ചാമ്പ്യരായിരുന്ന അമേരിക്കയെ പരാജയപ്പെടുത്തിയാണ് എമ്മ സ്വര്‍ണം നേടിയത്. 3 മിനിറ്റ് 51.60 സെക്കന്‍റിലാണ് റിലേ ഫിനിഷ് ചെയ്തത്.
അതേസമയം, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.
ആറു തവണ ലോക ചാമ്പ്യനായ മേരികോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. അതോടൊപ്പം ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമാണ് തന്‍റെ പ്രതിക്ഷയെന്നും മേരികോം പങ്കുവെക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ എത്തിയത്.
മസൂമ അലി സാദയുടെ ജീവിതം ഇങ്ങനെയാണ്. രണ്ടാം വയസില്‍ അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം. അതും താലിബാന്‍ ഭീകരരെ പേടിച്ച്. തിരിച്ച് സ്വന്തം ജന്മഭൂമിയിലെക്കെത്തിയത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം. ആ കാലഘട്ടങ്ങളില്‍ മനസ്സില്‍ ആകെയുണ്ടായിരുന്നത് സ്വാതന്ത്ര്യമെന്ന സ്വപനമായിരുന്നു.
ടോക്കിയോ ഒളിപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ചാനുവിന്‍റേത്. വനിതാ വിഭാഗത്തില്‍ 49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിലാണ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്.