LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സിന്റെ പങ്കാളി ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും കേരളത്തിലെ ആദ്യത്തെ ആര്‍ജെയുമായ അനന്യാ കുമാരി അലക്‌സിന്റെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.  ജിജു ഗിരിജാ രാജാണ് ആത്മഹത്യ ചെയ്തത്. പാലാരിവട്ടത്തെ സുഹൃത്തിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്.  അനന്യയുടെ മരണത്തില്‍ മനോവിഷമം താങ്ങാനാവാതെയാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പളളിയിലെ ഫ്ലാറ്റിലാണ് അനന്യാ കുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്നുണ്ടെന്നും ചികിത്സാപ്പിഴവാണ് കാരണമെന്നും അനന്യ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പിഴവ് സംഭവിച്ചിരുന്നതായി ഡോക്ടര്‍ തന്നെ പറഞ്ഞിരുന്നെന്ന് അനന്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എസ്. ജെ. പി സ്ഥാനാര്‍ത്ഥിയായി മലപ്പുറം വേങ്ങരയില്‍ നിന്ന് മത്സരിക്കാന്‍ അനന്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീട് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More