LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹോളോകോസ്റ്റ് പരിഹാസം; ഒളിപിക്സ് ഉദ്ഘാടന ചടങ്ങിന്‍റെ ക്രിയേറ്റീവ് ഡയറക്ടറെ മാറ്റി

പഴയ ഹോളോകോസ്റ്റ് പരിഹാസത്തിന്‍റെ പേരില്‍ ഒളിപിക്സ് ഉദ്ഘാടന ചടങ്ങിന്‍റെ ക്രിയേറ്റീവ് ഡയറക്ടറെ മാറ്റി. ടോക്യോ ഒളിമ്പിക്സ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ജാപ്പനീസ് ഹാസ്യതാരവും നാടക സംവിധായകനുമായ കെന്‍റാരോ കൊബായാഷിയെ ചടങ്ങിന്‍റെ ചുമതലയിൽനിന്ന് നീക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷവും അതിനു മുൻപും അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ നാസികള്‍ ചെയ്ത കൂട്ടക്കൊലകളെയാണ് ഹോളോകോസ്റ്റെന്ന് വിശേഷിപ്പിക്കുന്നത്. 

1990 -ല്‍ നടന്ന ഒരു ഹാസ്യപരിപാടിക്കിടയിലാണ് കൊബായാഷി ഹോളോകോസ്റ്റ് ദുരന്തത്തെ പരിഹസിച്ചത്. ടോക്യോ ഒളിംപിക്സിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം വീണ്ടും ഹോളോകോസ്റ്റ് പരാമര്‍ശം ഉയര്‍ന്നുവരികയായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് കെന്‍റാരോ കൊബായാഷിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ചരിത്രത്തിന്‍റെ വേദനാജനകമായ വസ്തുതകളെ പരിഹസിച്ചതിന്‍റെ പേരിലാണ് കൊബായാഷിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്ന് ഒളിമ്പിക് മേധാവി സീകോ ഹാഷിമോട്ടോ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം ടോക്യോ ഒളിംപിക്സില്‍ നിന്ന് മറ്റ് മൂന്ന് സംഘാടകരെയും മാറ്റിയിരുന്നു. ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുടെയോ, വംശീയ അതിക്ഷേപങ്ങളുടെയോ പേരിലാണ് പ്രമുഖര്‍ക്ക് രാജി വെക്കേണ്ടിവന്നത്. പ്രമുഖരെ  ലൈംഗികച്ചുവയുള്ള പരാമര്‍ശം വിവാദമായതിന്‍റെ അടിസ്ഥാനത്തില്‍ സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി രാജിവച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് ഭിന്നലിംഗക്കാരെ പരിഹസിച്ചതാണ് ഒയാമാഡയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ഒരു ഹാസ്യതാരത്തെ ശാരീരിക അവഹേളനം നടത്തിയതിനാണ് ഹിരോഷിക്ക് രാജിവയ്‌ക്കേണ്ടിവന്നത്. ടോക്യോ ഒളിംപിക്സിന്‍റെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന അവസാനത്തെ പ്രമുഖനാണ് കൊബായാഷി.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More