LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ടോക്കിയോ: ഒളിംപിക്സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷയായത്. ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. ആറാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ന്യൂസിലാന്‍ഡാണ് ആദ്യം മത്സരത്തില്‍ ലീഡ് എടുത്തത്. ഇന്ത്യ അടുത്ത ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടും. വനിതാ ഹോക്കി ടീം വൈകിട്ട് 5.15 ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി- പ്രവീണ്‍ ജാഥവ് സഖ്യമാണ് ക്വാട്ടറില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെയാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ അതേസമയം 10 മീറ്റര്‍ എയർ റൈഫിളിൽ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഫൈനലില്‍ നിരാശയാണ്. ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുക. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ചൈനീസ് ഷൂട്ടർ യാങ് ക്വിയാനാണ് ആദ്യ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. 251.8 എന്ന ഒളിംപിക് റെക്കോര്‍ഡും യാങ് ക്വിയാന്‍ സ്വന്തമാക്കി.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More