LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ ദുരിത പക്കേജുകളില്ലാതെ പുരപ്പുറത്തു കയറാനോ ആഹ്വാനം? പ്രധാനമന്ത്രിയോട് എം.സ്വരാജ്

മറ്റെല്ലാ രാജ്യങ്ങളും ട്രില്ല്യന്‍ കണക്കിന് ഡോളറുകള്‍ കൊറോണാ പാക്കേജായി പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജനതാ കര്‍ഫ്യു പ്രഖ്യാപനത്തില്‍ സാമ്പത്തിക ദുരിതം മറികടക്കാനുള്ള യാതൊന്നും പറയാതിരുന്നതിനെതിരെ എം.സ്വരാജ് എം.എല്‍.എ-യുടെ രൂക്ഷവിമര്‍ശനം. ഫേസ് ബുക്കിലെ തന്‍റെ പോസ്റ്റിലാണ് സ്വരാജ് അക്കമിട്ട് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. മിനിമം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 - കോടി രൂപയുടെ പാക്കേജ് മാതൃകയാക്കിയെങ്കിലും കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയ ജനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും  സ്വരാജ് ആവശ്യപ്പെടുന്നു.

മറ്റു രാഷ്ട്രങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ എത്ര കരുതലോടെയാണ് തങ്ങളുടെ പൌരരെ സംരക്ഷിക്കുന്നത്, ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ താങ്കള്‍ എന്ത് നടപടിയാണ് കൈകൊണ്ടത് എന്ന് ചോദിക്കുന്ന സ്വരാജ് അമേരിക്കയും ഇറ്റലിയും ചൈനയും ജര്‍മ്മനിയും സ്പെയിനും കാനഡയും കൊറോണ പ്രസന്ധിയെ മറികടക്കാന്‍ പ്രഖ്യാപിച്ച ട്രില്ല്യന്‍ കണക്കിന് ഡോളറിന്‍റെ  കണക്കുകള്‍ അക്കമിട്ട് നിരത്തുന്നു. ഇത്രയൊന്നും തരാന്‍ സാധിക്കില്ലെങ്കില്‍ ജിഎസ് ടി വിഹിതമായും തൊഴിലുറപ്പ് പദ്ധതിയിലേക്ക് കുടിശ്ശികയായും നല്‍കാനുള്ള കാശെങ്കിലും നല്‍കുമോ എന്നും സ്വരാജ് ചോദിക്കുന്നു. 

മഹാമാരിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെന്തൊക്കെ എന്ന് ചോദിക്കുന്ന സ്വരാജ് ഭയാനകമായ ഈ കാലത്ത് ഇന്ധന വില കൂട്ടിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് തന്‍റെ ഫേസ് ബുക്കിലെ തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More