LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുകേഷ് ലൈഫിലെ പ്രധാനപ്പെട്ട വ്യക്തി; അദ്ദേഹത്തിനുമേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല - മേതില്‍ ദേവിക

പാലക്കാട്: എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. വിവാഹമോചനത്തിനുളള ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് മേതില്‍ ദേവിക പറഞ്ഞു. ഗാര്‍ഹികപീഡനം നടന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങളില്‍ കഴമ്പില്ലെന്നും തനിക്ക് മുകേഷിനെതിരെ ആരോപണങ്ങളുണ്ടെങ്കിലും അത് ഗാര്‍ഹിക പീഡനമല്ല എന്നും മേതില്‍ ദേവിക വ്യക്തമാക്കി.

'മുകേഷിന്റെ നിലപാട് വ്യക്തമല്ല. എന്റെ ലൈഫിലെ പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം. എല്ലാ ബന്ധങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് വിവാഹമോചനം നടന്നാലും സുഹൃത്തുക്കളായിതന്നെ തുടരും. മുകേഷിന്റെ മേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും. രണ്ടാളും പക്വതയുളള ആളുകളാണ് അത് പാലിക്കണം. വിവാഹമോചനം എന്നുപറയുന്നത് ഇരുവര്‍ക്കും മാനസികമായി ബുദ്ധിമുട്ടുകളുണ്ടാക്കുന്ന ഘട്ടമാണ്. അത് സമാധാനപരമായി പോകാന്‍ മാധ്യമങ്ങള്‍ അനുവദിക്കണം. വിവാഹമോചനം മുകേഷിന്റെ രാഷ്ട്രീയജീവിതത്തെയോ മറ്റ് കാര്യങ്ങളെയോ ബാധിക്കേണ്ടതല്ല. ഇത് വളരെ വ്യക്തിപരമായ കാര്യം മാത്രമാണ്'- മേതില്‍ ദേവിക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

തെരഞ്ഞെടുപ്പിനുമുന്‍പേ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More