LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാനെ ന്യായീകരിച്ച് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: താലിബാന്‍ സാധാരണപൗരന്മാരാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പിബിഎസ് ന്യൂസ് അവറിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താലിബാന്‍ തീവ്രവാദികള്‍ സാധാരണ പൗരന്മാരാണെന്ന പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനുളള ഏക മാര്‍ഗം രാഷ്ട്രീയ ഒത്തുതീര്‍പ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ മൂന്ന് ദശലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികളുണ്ട്. അവരില്‍ ഭൂരിഭാഗവും താലിബാന്‍ പോരാളികളുടെ അതേ വംശത്തിലുളളവരാണ്. താലിബാന്‍ ഒരു സൈനിക സംഘടനയല്ല മറിച്ച് സാധാരണ പൗരന്മാരാണ്. ക്യാംപുകളിലെ സാധാരണക്കാരെ എങ്ങനെയാണ് പാക്കിസ്ഥാന്‍ വേട്ടയാടുകയെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖ്വായ്ദ സംഘത്തെയും ബിന്‍ ലാദനെയും വിട്ടുനല്‍കാത്തതിന്റെ ഫലമായാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ആരംഭിച്ചത്. അന്നുമുതല്‍ അമേരിക്ക സൈനിക പരിഹാരത്തിനുമാത്രമാണ് ശ്രമിച്ചത്. ആ നയത്തെ എതിര്‍ക്കുന്നവരെയെല്ലാം അമേരിക്ക താലിബാന്‍ ആയി ചിത്രീകരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരെ പോരാടാന്‍ താലിബാനെ സൈനികമായും സാമ്പത്തികമായും പാക്കിസ്ഥാന്‍ സഹായിച്ചുവെന്ന അമേരിക്കയുടെ ആരോപണങ്ങളും അദ്ദേഹം തളളി. അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ യുദ്ധത്തില്‍ ആയിരക്കണക്കിന് പാക്കിസ്ഥാനികള്‍ക്ക് ജീവന്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More