LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ വൈറസ് വെബ്സൈറ്റുമായി ഗൂഗിള്‍

കൊറോണ ലോകമാകെ ഭീതിപരത്തുമ്പോള്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും അതിനനുസരിച്ച് പ്രചരിക്കുന്നുണ്ട്. വൈറസിനെ കുറിച്ചും, ഓരോരുത്തരും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും പലര്‍ക്കും ഇപ്പോഴും വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട ടിപ്പുകളും ആധികാരിക വിവരങ്ങളും അടങ്ങിയ പുതിയൊരു വെബ്സൈറ്റുമായി ഗൂഗിള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. 

ഗൂഗിൾ രാജ്യവ്യാപകമായി ഒരു ടെസ്റ്റിംഗ് വെബ്‌സൈറ്റ് നിർമ്മിക്കുകയാണെന്നും, അതില്‍ കയറി ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ തൊട്ടടുത്തുള്ള ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് രോഗികളെയോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരെയോ എത്തിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഗൂഗിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ വെബ്‌സൈറ്റിൽ അത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

Google.com/covid19 എന്ന വെബ്‌സൈറ്റ് ജനങ്ങളെ ബോധവല്‍ക്കരിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനും, പ്രാദേശികമായി വരുന്ന വാര്‍ത്തകള്‍ കൈമാറാനുമാണ് ഉദ്ദേശിക്കുന്നത്. 'കൊവിഡ്-19 നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് സംസ്ഥാനാധിഷ്ഠിത വിവരങ്ങൾ, സുരക്ഷ, പ്രതിരോധം തുടങ്ങിയവയുമായി ബന്ധപ്പെട്ട ടിപ്പുകള്‍, ട്രെന്‍ഡിംഗ് വാര്‍ത്തകള്‍ തുടങ്ങിയ കൈമാറാനാണ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചതെന്ന്' ഗൂഗിള്‍ പുറത്തിറക്കിയ ബ്ലോഗ്‌ പോസ്റ്റില്‍ പറയുന്നു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More