LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാനെതിരെ തക്ബീര്‍ ധ്വനി മുഴക്കി അഫ്ഗാന്‍ ജനതയുടെ പ്രതിഷേധം

കാബൂള്‍: താലിബാനെതിരെ അള്ളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ ജനത. അഫ്ഗാന്‍ നഗരങ്ങളിലെ തെരുവുകളിലും വീടുകളിലും വൈകുന്നേരമായാല്‍ അള്ളാഹു അക്ബര്‍ എന്ന വിളിയാണ് മുഴങ്ങുന്നത്. അഫ്ഗാന്‍ സൈന്യത്തിനും സര്‍ക്കാരിനും പിന്തുണ പ്രഖ്യാപിച്ചാണ് ജനങ്ങള്‍ തെരുവുകളില്‍ അളളാഹു അക്ബര്‍ വിളിക്കുന്നത്. അഫ്ഗാനിലെ പ്രതിരോധ മന്ത്രി ബിസ്മില്ലാ ഖാന്‍ മൊഹമ്മദിയുടെ വീടിനുസമീപം തീവ്രവാദികളുടെ ആക്രമണമുണ്ടായതിനുപിന്നാലെയാണ് താലിബാനെതിരായ അഫ്ഗാനിസ്ഥാനികളുടെ അളളാഹു അക്ബര്‍ വിളി മാധ്യമ ശ്രദ്ധയാകര്‍ഷിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

 ഇതാദ്യമായല്ല അഫ്ഗാന്‍ തെരുവുകളില്‍ അളളാഹു അക്ബര്‍ വിളി മുഴങ്ങുന്നത്. 1980-കളില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയപ്പോള്‍ സോവിയറ്റ് യൂണിയനും സര്‍ക്കാരിനുമെതിരെയും ജനങ്ങള്‍ അളളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു.

പണ്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനും സൈന്യത്തിനുമെതിരായാണ് ഞങ്ങള്‍ അളളാഹു അക്ബര്‍ വിളിച്ചത്. ഇന്ന് ഞങ്ങളുടെ അഫ്ഗാന്‍ ദേശീയ സുരക്ഷാ സേനയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താലിബാനെതിരായായാണ് ഈ വിളി അഫ്ഗാനിസ്ഥാനില്‍ മുഴങ്ങുന്നത് എന്ന് അഫ്ഗാന്‍ ജനത പറയുന്നു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More