LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലത്തീഫ രാജകുമാരിയുടെ മോചനത്തിനായുള്ള ക്യംപെയിന്‍ നിര്‍ത്തി വെച്ചു

ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ലത്തീഫ രാജകുമാരിയുടെ മോചനത്തിനായുള്ള ക്യംപെയിന്‍ നിര്‍ത്തി വെച്ചു. രാജകുമാരിയുടെ പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് ക്യംപെയിന്‍ നിര്‍ത്തിയിരിക്കുന്നത്. ഐസ്ലാൻഡിൽ നിന്നാണ് ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്നിരിക്കുന്നത്. ലത്തീഫ രാജകുമാരിയും സിയോനദ് ടെയ്‌ലര്‍ എന്ന ബ്രിട്ടീഷ് വനിതയും ഒരുമിച്ചുള്ള ഫോട്ടോയാണിത്‌. എന്നാല്‍ ലത്തീഫ രാജകുമാരിയുടെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

വീട്ടുതടങ്കലിലാക്കിയ രാജകുമാരിയുടെ മോചനത്തിനായി ഐക്യരാഷ്ട്രസഭ സഭയും ഇടപെട്ടിരുന്നു. പ്രായപൂര്‍ത്തിയായ ആളെ എന്തിനാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും, ആള്‍ ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടോയെന്നും യു. എന്‍ ചോദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് വാര്‍ത്ത അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്  ഫ്രീ ലത്തീഫ ക്യംപെയിന്‍' അവസാനിപ്പിക്കുകയാണ്. ലത്തീഫക്ക് സ്വയം തിരഞ്ഞെടുക്കുന്ന ജീവിതം നയിക്കാന്‍ സാധിക്കുക എന്നതായിരുന്നു ക്യാമ്പയിനിന്റെ പ്രാഥമിക ലക്ഷ്യം. ഇപ്പോള്‍ അത് സാധിച്ചിരിക്കുന്നുവെന്നും 'ഫ്രീ ലത്തീഫ ക്യംപെയിന്‍' പ്രചാരണ സമിതി അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഷെയ്ഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകളാണ് ലത്തീഫ. തന്‍റെ ജീവിതം പരിമിതമാണ്. താന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ സാധിക്കുന്നില്ല. 2000 ശേഷം താന്‍ ഒരു യാത്രപോലും ചെയ്തിട്ടില്ല. യാത്ര ചെയ്യാനും, പഠിക്കാനും താന്‍ ആഗ്രഹിക്കുന്നു. ഇവിടെ നിന്നാല്‍ തനിക്ക് അത് സാധിക്കില്ല. അതിനാല്‍ നാട് വിടുന്നു വെന്നാണ് ലത്തീഫ രാജകുമാരി  റെക്കോർഡുചെയ്‌ത വീഡിയോയിൽ വ്യക്തമാക്കിയത്. എന്നാല്‍ ലത്തീഫ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് തിരികെ ദുബായിലേക്ക് കൊണ്ട് വരികയായിരുന്നു. 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More