LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാന്‍ സ്വയം നേരിടണം; കയ്യൊഴിഞ്ഞ് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാന്‍ സ്വയം നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഇനി ഒരു സൈനിക നീക്കം നടത്തില്ല. അഫ്ഗാന്‍ നേതാക്കളെല്ലാം ഒരുമിച്ചുനിന്ന് താലിബാനെതിരെ പോരാടണം എന്ന് ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ 65 ശതമാനവും താലിബാന്‍ പിടിച്ചടക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ബാഗ്ലാനിന്റെ തലസ്ഥാനം പുല്‍ ഇ കുമ്രിയും താലിബാന്‍ കഴിഞ്ഞ ദിവസം കീഴടക്കിയിരുന്നു. ഒരാഴ്ച്ചക്കുളളില്‍ താലിബാന്‍ കീഴടക്കുന്ന ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് പുല്‍ ഇ കുമ്രി. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആയിരക്കണക്കിന് യുഎസ് പട്ടാളക്കാരുടെ ജീവന്‍ നഷ്ടമായി. അതിനാല്‍ ഇനി ഒരു സൈനിക നീക്കത്തിന് യുഎസ് തയാറല്ല. എന്നാല്‍ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നു എന്ന വാര്‍ത്ത‍ പുറത്തുവന്നതിനു പിന്നാലെയാണ് താലിബാന്‍ കൂടുതല്‍ ആക്രമണം ആരംഭിച്ചത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More