LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

90 ദിവസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് യുഎസ് ഇന്‍റലിജന്‍സ്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍  തലസ്ഥാനമായ കാബൂളിനെ താലിബാന്‍ 30 ദിവസം കൊണ്ട് ഒറ്റപ്പെടുത്തുമെന്നും, 90 ദിവസം കൊണ്ട് കയ്യേറുമെന്നും യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്‌. അഫ്ഗാനിസ്ഥാന്‍റെ പ്രധാനഭാഗങ്ങളെല്ലാം താലിബാന്‍ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 

താലിബാന് അഫ്ഗാനിസ്ഥാനെ എളുപ്പത്തില്‍ കീഴ് പ്പെടുത്താന്‍ സാധിക്കുന്നത് യുഎസിന്‍റെ നേതൃത്വത്തിലുള്ള വിദേശസൈന്യത്തിന്‍റെ പിന്മാറ്റത്തോടെയാണ്. അഫ്ഗാനിസ്ഥാന്‍റെ 65%വും താലിബാന്‍റെ കീഴിലായി. താലിബാന്‍റെ ഭീഷണിയനുസരിച്ച് 11 പ്രവിശ്യ തലസ്ഥാനങ്ങള്‍ കീഴടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാനിലെ ഫൈസാബാദ് താലിബാന്‍ കീഴടക്കിയ എട്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിരവധി അഫ്ഗാന്‍ സൈനികരുടെ ശവശരീരങ്ങള്‍ ആശുപത്രികളിലേക്ക് എത്തുന്നുണ്ടെന്ന് തെക്കന്‍ കാണ്ഡഹാറിലെ ഡോക്ടര്‍മാര്‍ വ്യകതമാക്കി. അതോടൊപ്പം പരിക്കേറ്റ ചില താലിബാൻ തീവ്രവാദികളും വൈദ്യസഹായം തേടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പർവതങ്ങളാൽ ചുറ്റപ്പെട്ട താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന കാബൂളിലേക്ക്  സാധാരണക്കാർ ആക്രമണത്തെ ഭയന്ന് കുടിയേറുന്നുണ്ട്. ഈ കുടിയേറ്റ ജനതയോടൊപ്പം താലിബാന്‍ തീവ്രവാദികള്‍  പ്രവേശിക്കുന്നുണ്ടോയെന്നറിയന്‍ സാധിക്കുന്നില്ലെന്നും അധികാരികള്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More