LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനില്‍ കൊവിഡ് വാക്‌സിന്‍ നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊവിഡ് വാക്‌സിന്‍ നിരോധിച്ച് താലിബാന്‍. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിലാണ് താലിബാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിരോധിച്ചത്. പാക്ത്യയിലെ റീജിയനല്‍ ഓഫീസില്‍ താലിബാന്‍ ഇതുസംബന്ധിച്ച് നോട്ടീസ് പതിപ്പിച്ചതായി അഫ്ഗാനിലെ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച്ചയാണ് താലിബാന്‍ ഈ പ്രദേശം പിടിച്ചടക്കിയത്.  സോവിയറ്റ്- അഫ്ഗാന്‍ യുദ്ധകാലത്തെ സൈനിക കമാന്‍ഡര്‍ മാര്‍ഷല്‍ അബ്ദുള്‍ റാഷിദ് ദോസത്മന്റെ ഷെബര്‍ഗാനിലെ താലിബാന്‍ നേതാക്കള്‍ തമ്പടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാന്റെ 65 ശതമാനവും താലിബാന്‍ പിടിച്ചടക്കിക്കഴിഞ്ഞു. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്.  ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. താലിബാന്‍ പിടിച്ചടക്കുന്ന പ്രദേശങ്ങളിലുളള അഫ്ഗാന്‍ സൈനികരെ വധിക്കുന്നതായും അവിടെയുളള സാധാരണക്കാരെ ആക്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More