LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'പാദം പുറത്തുകാണുന്ന ചെരുപ്പുകള്‍ ധരിക്കരുത്'; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത തുടരുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അടിസ്ഥാനാവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തി താലിബാന്‍. പുരുഷന്മാര്‍ കൂടെയില്ലാതെ ഇനിമുതല്‍ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാനാവില്ല. കാല്‍പ്പാദം പുറത്തുകാണുന്ന തരത്തിലുളള ചെരിപ്പുകളും ധരിക്കരുതെന്ന് താലിബാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കാല്‍പ്പാദം പുറത്തുകാണുന്ന തരത്തിലുളള ചെരിപ്പ് ധരിച്ച പെണ്‍കുട്ടികളെ താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്.  ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. താലിബാന്‍ പിടിച്ചടക്കുന്ന പ്രദേശങ്ങളിലുളള അഫ്ഗാന്‍ സൈനികരെ വധിക്കുന്നതായും അവിടെയുളള സാധാരണക്കാരെ ആക്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാനെ പേടിച്ച് കഴിഞ്ഞ മെയ് മാസം മുതല്‍ ഇതുവരെ 2,50,000 അഫ്ഗാനികളാണ് പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി വ്യക്തമാകുന്നു. അഫ്ഗാനിസ്ഥാനിലെ മിക്ക പ്രധാന നഗരങ്ങളും താലിബാന്‍ കീഴടക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കാണ്ഡഹാറും താലിബാന്‍ പിടിച്ചടക്കി. ഇതോടെ രാജ്യത്തെ 12 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചടക്കിയിരിക്കുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More