LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്ത് സംഭവിക്കുമെന്നറിയില്ല, ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴിയിലൂടെയെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക

കാബൂള്‍: ഓരോ ദിവസവും എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അതിനാല്‍ ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴികളിലൂടെയാണെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക അനിസ ഷഹീദ്. മാധ്യമ പ്രവര്‍ത്തനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണിത്. എന്നാല്‍ തന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നും അനിസ പറഞ്ഞു. തന്‍റെ ജോലി സ്വയം തെരഞ്ഞെടുത്തതാണ്. മാധ്യമ പ്രവര്‍ത്തകയായിരുന്നില്ലെങ്കില്‍ താനും വീട്ടില്‍ ഒന്നും ചെയ്യാതെ ഇരിക്കുമായിരുന്നെന്നും അനിസ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി. അപകടം പറ്റിയ കുഞ്ഞുങ്ങളുടെ അടുത്ത് റിപ്പോര്‍ട്ടിംഗിന് ചെല്ലുന്നത് മരണത്തെക്കാള്‍ വലിയ വേദനയാണ് നല്‍കുന്നത്. ഒരു കുഞ്ഞിന്‍റെ അവകാശം നിഷേധിക്കപ്പെടുന്നത്, ഒരു കുഞ്ഞുങ്ങള്‍ കരയുന്നത്, അടിച്ചമര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കരച്ചില്‍ ഇതെല്ലാം വൈകാരികാമായ നിമിഷങ്ങളാണ് നല്‍കുന്നത്. ഓരോ ദിവസവും പ്രതീക്ഷകളില്ലാതെയാണ് കടന്ന് പോകുന്നതെന്നും അനിസ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ഫ്രീ സ്പീച്ച് ഹബ് അനിസയെ 'ജേണലിസ്റ്റ് ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുത്തിരുന്നു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More