LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുദ്ധം അവസാനിച്ചു, ഇനി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍. രാജ്യം പൂര്‍ണമായും പിടിച്ചടക്കിയതോടെയാണ് യുദ്ധം അവസാനിച്ചതായുളള താലിബാന്റെ പ്രഖ്യാപനം. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു.

അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. 'ഞങ്ങള്‍ ആഗ്രഹിച്ചതിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഇനിമുതല്‍ ആരെയും ഉപദ്രവിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനായി വരുന്ന ജനങ്ങളുടെ വലിയ തിരക്കാണ് കാബൂള്‍ വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍  താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More