LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'താലിബാനുമുന്നില്‍ തലകുനിക്കില്ല'; അഫ്ഗാന്‍ വൈസ് പ്രസിഡന്റ്

കാബൂള്‍: പ്രസിഡന്റ് അഷ്‌റഫ് ഗനി നാടുവിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് സ്വയം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് അമറുളള സലേഹ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ സാഹചര്യത്തിലാണ് പ്രസിഡന്റ് നാടുവിട്ടത്. ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ അഫ്ഗാന്‍ ഭരണഘടന തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് അമറുളള പറഞ്ഞു. ഒരു സാഹചര്യത്തിലും താലിബാനുമുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഫ്ഗാന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ മരണം, രാജി, മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടല്‍ എന്നിവയിലേതെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റിനായിരിക്കും താല്‍ക്കാലിക ചുമതല. നിലവില്‍ ഞാന്‍ എന്റെ രാജ്യത്തുതന്നെയുണ്ട്. ഞാനാണ് നിയമാനുസൃതമായി ഇടക്കാല പ്രസിഡന്റ്' അമറുളള സലേഹ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍  താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More