LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെറുക്കാന്‍ ആയുധമെടുത്ത സലീമ മസാരി താലിബാന്‍റെ പിടിയില്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ ആദ്യ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരി താലിബാന്‍റെ പിടിയിലായതായി റിപ്പോര്‍ട്ട്. ചെറുത്ത് നില്ക്കാന്‍ താലിബാനെതിരെ ആയുധമെടുത്ത ഗവര്‍ണറാണ് സലീമ. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയപ്പോള്‍ നിരവധി നേതാക്കള്‍ രാജ്യം വിട്ടെങ്കിലും സലീമ അഫ്ഗാനിസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റായിരുന്ന അഷറഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെയാണ് സലീമ പിടിയിലാകുന്നത്.

അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറാകുന്ന ആദ്യ മൂന്ന് വനിതകളില്‍ ഒരാളാണ് സലീമ. പ്രധാന പ്രവിശ്യകള്‍ ചെറുത്ത് നില്‍പ്പില്ലാതെ കീഴടങ്ങിയപ്പോള്‍ ബൽഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായ സലീമ പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഫ്ഗാനിസ്താനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വനിതാ നേതാവായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് ആശങ്കയുണ്ടെന്ന് സലീമ വ്യക്തമാക്കിയിരുന്നു.

താലിബാന്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാവുന്ന വിഭാ​ഗമാണ് ഹസാരെകൾ. സലീമ മസാരിയും ഹസാരെ വിഭാഗമാണ്. അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശത്ത് നിവസിക്കുന്ന ഹസരാജത്ത് എന്നറിയപ്പെടുന്ന വിഭാഗമാണ് ഹസാരകൾ. മംഗോളിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ് ഖാന്റെയും  മംഗോളിയൻ പട്ടാളക്കാരുടെയും പിൻഗാമികളാണ് ഹസാരകൾ എന്ന് പറയപ്പെടുന്നു. ഹസാരെ വിഭാ​ഗത്തിൽപ്പെടുന്ന വനിതാ ഉദ്യോ​ഗസ്ഥരെ ഇതിനകം താലിബാൻ തടവിൽ ആക്കിയിട്ടുണ്ട്. 


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More