LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യം വിട്ടില്ലായിരുന്നെങ്കില്‍ വീണ്ടുമൊരു പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നത് കാണേണ്ടിവന്നേനേയെന്ന് അഷ്‌റഫ് ഗനി

കാബൂള്‍: രാജ്യം വിട്ടതിനുപിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെയാണ് അഷ്‌റഫ് ഗനി നാടുവിട്ടത്. അഷ്‌റഫ് ഗനി കുടുംബത്തോടൊപ്പം യുഎഇയിലുണ്ടെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. താന്‍ രാജ്യം വിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു തുക കൊട്ടാരത്തില്‍ നിന്ന് പോകുമ്പോള്‍ കൊണ്ടുപോയെന്ന ആരോപണവും പ്രസിഡന്റ് നിഷേധിച്ചു. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പണവുമായി രാജ്യം വിട്ടെന്ന ആരോപണം തന്നെ വ്യക്തിഹത്യ ചെയ്യാനാണ്. കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി പറഞ്ഞു.

യുഎഇ ഭരണകൂടം തന്നെയാണ് അഷ്‌റഫ് ഗനി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. മാനുഷിക പരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഷ്‌റഫ് ഗനി നാടുവിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന്  വൈസ് പ്രസിഡന്റ് അമറുളള സലേഹ്  സ്വയം പ്രഖ്യാപിച്ചു. ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ അഫ്ഗാന്‍ ഭരണഘടന തനിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് അമറുളള പറഞ്ഞു. ഒരു സാഹചര്യത്തിലും താലിബാനുമുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More