LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു ജോഡി വസ്ത്രവും, ചെരിപ്പും മാത്രം കൈയ്യില്‍ കരുതിയാണ് നാടുവിട്ടതെന്ന് അഷ്‌റഫ് ഗനി

കാബൂള്‍: ഒരു ജോഡി വസ്ത്രവും, ചെരിപ്പും മാത്രം കൈയ്യില്‍ കരുതിയാണ് നാട് വിട്ടതെന്ന് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി. പണം കടത്തിയെന്നത് വ്യജപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.  ഫേസ്ബുക്കിലൂടെയാണ് അഷ്‌റഫ് ഗനി ഇക്കാര്യം വ്യക്തമാക്കിയത്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ യു.എ.ഇയിലാണ് അഷ്‌റഫ് ഗനി അഭയം പ്രാപിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാന്‍ വിട്ടതിന് ശേഷം ആദ്യമയാണ് അഷ്‌റഫ് ഗനി പ്രതികരിക്കുന്നത്. യുഎഇ ഭരണകൂടമാണ് അഷ്‌റഫ് ഗനി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ്  അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത് വരുന്നത്. താന്‍ രാജ്യം വിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാനാണ്. ഇട്ട ഒരു ജോഡി വസ്ത്രവും, ചെരിപ്പും മാത്രമാണ് കൈയ്യില്‍ കരുതിയത്. വലിയൊരു തുക കൊട്ടാരത്തില്‍ നിന്ന് പോകുമ്പോള്‍ കൊണ്ടുപോയെന്ന ആരോപണം വസ്തുത വിരുദ്ധമാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തന്നെ വ്യക്തിഹത്യ ചെയ്യാനാണെന്നും അഷ്‌റഫ് ഗനി കൂട്ടിച്ചേര്‍ത്തു. കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More