LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന് തൊടാനാകാത്ത അഫ്ഗാനിസ്ഥാനിലെ ഏക പ്രവിശ്യ

രാജ്യം മുഴുവന്‍ പിടിച്ചടക്കിയിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് തൊടാനാകാത്ത ഒരു പ്രവിശ്യയുണ്ട് അഫ്ഗാനിസ്ഥാനില്‍. കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുളള പഞ്ചഷീര്‍ പ്രവിശ്യയാണ് താലിബാനോട് പൊരുതി ഇന്നും സ്വതന്ത്ര്യമായി നില്‍ക്കുന്ന അഫ്ഗാനിലെ ഏക പ്രവിശ്യ. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂസിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ചഷീര്‍. പഞ്ചഷീര്‍ താഴ്വരയെ ഏഴ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. ബസാറക് ആണ് പ്രവിശ്യാ തലസ്ഥാനം. പഞ്ചഷീര്‍ പ്രവിശ്യയിലെ ഏകദേശ ജനസംഖ്യ 1,73,000 ആണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് അമറുളള സലേഹ് പ്രഖ്യാപിച്ചത് പഞ്ചഷീര്‍ താഴ് വരയില്‍ നിന്നുകൊണ്ടാണ്.

1970-80 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ അധിനിവേശം നടന്ന കാലത്തുപോലും പഞ്ചഷീര്‍ സ്വതന്ത്രപ്രവിശ്യയായിരുന്നു എന്നാല്‍ അഫ്ഗാന്‍ സൈന്യത്തെ താലിബാന്‍ പൂര്‍ണമായും പിടിച്ചടക്കിയ സാഹചര്യത്തില്‍ അഹമ്മദ് മസൂദിനും അമറുളള സലേയ്ക്കും പഞ്ചഷീറിനെ സംരക്ഷിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

താലിബാന്റെ ശക്തികേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രവിശ്യയാണ് പഞ്ചഷീര്‍ എന്നതാണ് അതിന്റെ പ്രധാന കാരണം. ഇപ്പോള്‍ താലിബാന്റെ കയ്യില്‍ അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളുമുണ്ട് എന്നതും പഞ്ചഷീര്‍ നേരിടുളള വെല്ലുവിളിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More