LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വിമാനം കാബൂളില്‍

താലിബാന്‍ അട്ടിമറിയെ തുടര്‍ന്ന് പ്രക്ഷുബ്ദമായ അഫ്ഗാനിസ്ഥാനില്‍ നിന്ന്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സേനാ വിമാനം കാബൂളില്‍ എത്തി. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് അഫ്ഗാന്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ 70-ഓളം പേരെ നാട്ടിലെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ വ്യോമസേനാ വിമാനം അയച്ചിരിക്കുന്നത്. എന്നാല്‍ രാജ്യം പിടിച്ചടക്കിയ താലിബാന്‍ നേതൃത്വത്തില്‍ നിന്ന് അനുകൂല മറുപടികളൊന്നും ലഭിച്ചിട്ടില്ലാ എന്നാണ് വിവരം. അതുകൊണ്ടുതന്നെ സെക്യൂരിറ്റി ക്ലിയറന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ 70 പേരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതായാണ് വിവരം. ഇവരില്‍ മലയാളികളുമുണ്ട്. ഒരു ഗുരുദ്വാരയില്‍ കുടുങ്ങിയവരെയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. എത്രയും പെട്ടെന്ന് ഇവരെയും കൊണ്ട് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 

Contact the author

Web Desk