LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ എംബസിക്ക് സുരക്ഷ ഉറപ്പുനല്‍കുമെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് സുരക്ഷ ഉറപ്പുരുത്തുമെന്ന് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടതില്ലെന്നും താലിബാന്‍ ഇന്ത്യയ്ക്കയച്ച സന്ദേശത്തില്‍ അറിയച്ചതായാണ് വിവരം. താലിബാന്‍ ഖത്തര്‍ റീജിയണല്‍ ഓഫീസില്‍ നിന്നാണ് ഇന്ത്യാ ഗവണ്‍മെന്റിനുള്ള സന്ദേശം അയച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള എംബസി ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പ് നല്‍കുന്നതായി താലിബാന്‍ രാഷ്ട്രീയകാര്യ സമിതി തലവന്‍ അബ്ബാസ് സ്താനിക് ഷായുടെ ഓഫീസില്‍ നിന്നുള്ള സന്ദേശം വ്യക്തമാക്കുന്നതായി ദേശീയ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചത്. ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയാതയാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫഗാനിസ്ഥാനിലുള്ളത്. ഇതില്‍ ഹെരാത്, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ താലിബാന്‍ കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ 70 പേരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതായാണ് വിവരം. ഇവരില്‍ മലയാളികളുമുണ്ട്. ഒരു ഗുരുദ്വാരയില്‍ കുടുങ്ങിയവരെയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. എത്രയും പെട്ടെന്ന് ഇവരെയും കൊണ്ട് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കാബൂളില്‍ തങ്ങുന്ന ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനത്തിനു ഇതുവരെ അധികൃതരില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More