LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാന്‍: 222 പേരുമായി രണ്ടുവിമാനങ്ങള്‍ ഡല്‍ഹിയിലെത്തി; അയല്‍രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നിടണമെന്ന് യു എന്‍

ഡല്‍ഹി: താജിക്കിസ്ഥാന്‍, ദോഹ വഴി വന്ന രണ്ടു വിമാനങ്ങളിലായി 222 പേരെയാണ് ഇന്ത്യ രക്ഷാദൌത്യത്തിലൂടെ തലസ്ഥാനത്തെത്തിച്ചത്. ദോഹ വഴി ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 135 പേരും ഇന്ത്യാക്കാരാണ്. താജിക്കിസ്ഥാന്‍ വഴി അഫ്ഗാനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിമാനത്തില്‍ 89 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ നേപ്പാള്‍ പൌരന്മാരാണ്. രക്ഷാദൌത്യം അവസാനിച്ചിട്ടില്ല. അഫ്ഗാനില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാദൌത്യം തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് സമീപം തടഞ്ഞുവെച്ച 100-ല്‍ ലധികം പേരെ താലിബാന്‍കാര്‍ വിട്ടയച്ചിരുന്നു. രേഖകളുടെ പരിശോധനയില്‍ ഇന്ത്യക്കാരാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ്‌ ഇവരെ വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിതയിടങ്ങളില്‍ ഇന്നലെത്തന്നെ എത്തിച്ചിരുന്നു. അതിനുശേഷമാണ് വിമാനത്താവളത്തിലെത്തിച്ചത്. ഇതിനിടെ പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്തകളും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നുണ്ട്. താലിബാന്‍ വിരുദ്ധസേന, താലിബാന്‍ തീവ്രവാദികളുടെ കയ്യില്‍ നിന്ന് മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ചതായി വാര്‍ത്തയുണ്ട്.

ബാനു, പേള്‍ ഇ. ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചുപിടിച്ചത്. ജില്ലകള്‍ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി 60 ലധികം താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ജില്ലകളുടെ നിയന്ത്രണത്തിനായി താലിബാന്‍ തീവ്രവാദികളും, പ്രദേശവാസികളും ഏറ്റുമുട്ടിയതിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തി തുറന്നിടണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. താലിബാന്‍ ഭീഷണിയില്‍ പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് മറ്റ് വഴികളില്ലെന്നും അയല്‍രാജ്യങ്ങള്‍ അവരെ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥികാര്യ ഹൈക്കമ്മീഷണര്‍ ശബിയ മന്ടു ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More