LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന്‍റേത് ഭയാനക മുഖം; അവരെ അംഗീകരിക്കില്ല - യൂറോപ്യന്‍ യൂണിയന്‍

ബെല്‍ജിയം: ഐക്യരാഷ്ട്ര സഭക്ക് പിറകെ താലിബാനോടുള്ള നിലപാട് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. താലിബാന്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും മുഖവിലക്കെടുക്കാന്‍ കഴിയില്ല. അക്കാരണത്താല്‍തന്നെ അവരെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അത്യന്തം ഭയാനകമായ മുഖമാണ് താലിബാന്‍ വെളിവാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചയ്ക്ക് തയാറല്ല - യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഉര്‍സുല വോണ്‍ദേര്‍ ലയന്‍ പറഞ്ഞു. 

അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തി തുറന്നിടണമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഭീഷണിയില്‍ പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് മറ്റ് വഴികളില്ലെന്നും അയല്‍രാജ്യങ്ങള്‍ അവരെ സ്വീകരിക്കണമെന്നുമാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥികാര്യ ഹൈക്കമ്മീഷണര്‍ ശബിയ മന്ടു പ്രസ്താവനയിറക്കിയത്.

വേണ്ടിവന്നാല്‍ താലിബാനുമായി സഹകരിക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ വിരുദ്ധ പ്രസ്താവനയിറക്കിയത്. അഫ്ഗാനിസ്താന്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നുകണ്ടാല്‍ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ചെയ്തത്. വേനല്‍ക്കാല അവധിയിലായിരുന്ന എംപിമാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്‍ലമെന്റ് സമ്മേളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.

താലിബാനെ അംഗീകരിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ വളര്‍ന്നുവരുന്ന അഭിപ്രായ വ്യത്യാസത്തിന്റെ തെളിവാണ് ബ്രിട്ടന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും പരസ്പര വിരുദ്ധ പ്രസ്താവനകള്‍. ചൈനയും പാകിസ്ഥാനും താലിബാനെ അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കാനഡയും ജര്‍മ്മനിയും അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More