LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാനില്‍ നിന്ന് വിദ്യാര്‍ഥിനികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ച് അധ്യാപിക

കാബൂള്‍: താലിബാന്‍ തീവ്രവാദികളില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ച് അധ്യാപിക. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ബോര്‍ഡിംഗ് സ്കൂളാണിത്. വിദ്യാഭ്യാസ രേഖകള്‍ ഇല്ലാതാക്കുകയല്ല, മറിച്ച് അവരെ താലിബാന്‍ തീവ്രവാദികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്താനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഷബ്‌ന ബാസിജ് റാസിഖ് പറഞ്ഞു. 

2002 ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പിന്‍വാങ്ങിയപ്പോഴാണ് ഷബ്നത്തിന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ സ്കൂള്‍ അടച്ച് പൂട്ടേണ്ടിവന്നിരിക്കുകയാണെന്നും ഷബ്ന ട്വീറ്റ് ചെയ്തു. അതോടൊപ്പം, താലിബാന്‍ അധികാരത്തില്‍ എത്തിയ ആദ്യ ദിവസം തന്നെ സ്കൂളിലെത്തി രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് താനിങ്ങനെ ചെയ്തതെന്നും ഷബ്ന പറഞ്ഞു. താലിബാന്‍റെ ഉദ്ദേശം പെണ്‍കുട്ടികള്‍ പഠിച്ചുവെന്നതിന് തെളിവുണ്ടാകരുതെന്നാണെന്നും, അതുകൊണ്ട് തന്നെ താന്‍ ആഗ്രഹിച്ചത് ഈ രേഖകള്‍ മൂലം പെണ്‍കുട്ടികളോ, അവരുടെ രക്ഷിതക്കളോ മരണപ്പെടരുതെന്നാണെന്നും ഷബ്ന ട്വീറ്ററില്‍ കുറിച്ചു. 

അതേസമയം, താലിബാനില്‍നിന്നും വധഭീഷണി നേരിടുന്നതിനാല്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാന്‍ ടെലിവിഷന്‍ അവതാരക ഷബ്നം ഖാന്‍ ദവ്റാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാജ്യാന്തര സമൂഹം ശബ്‍ദം ഉയര്‍ത്തണമെന്നും ഷബ്നം ആവശ്യപ്പെട്ടു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More