LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൈനിക പിന്മാറ്റം ഈ മാസം 31നകം വേണം, ഇല്ലെങ്കില്‍ പ്രത്യാഘാതമനുഭവിക്കേണ്ടി വരും - അമേരിക്കയോട് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ്‌ 31 നകം പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയോട് താലിബാന്‍. സേനാ പിന്മാറ്റത്തിന് കൂടുതല്‍ കാലതാമസമുണ്ടായാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു. യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതല്‍ സമയം ചോദിച്ചാല്‍ അത് അനുവദിക്കില്ല. സേന ഇവിടെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് പ്രകോപനപരമായ നിലപാടായിരിക്കുമെന്നും താലിബാന്‍ വക്താക്കള്‍ പറഞ്ഞു. 

ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതുമാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താലിബാന്‍റെ മുന്നറിയിപ്പ്. 

കഴിഞ്ഞ 36 മണിക്കൂറുകള്‍ കൊണ്ട് 11,000 ആളുകളെയാണ് അമേരിക്ക തിരിച്ചെത്തിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നാറ്റോ സഖ്യകക്ഷി രാജ്യങ്ങളിലെ ആളുകളുടെ രക്ഷാപ്രവര്‍ത്തനത്തിനും അമേരിക്ക മുന്‍തൂക്കം നല്‍കുന്നുണ്ട്. അതേസമയം, അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. 

Contact the author

Web Desk