LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരിക്കേണ്ടിവന്നാലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുമെന്ന് അഫ്ഗാനിലെ അധ്യാപകര്‍

രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുമെന്ന് അഫ്ഗാനിലെ അധ്യാപകര്‍. അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ താലിബാന്‍ തീവ്രവാദികള്‍ സ്ത്രീവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴും ജീവന്‍ വെടിയേണ്ടിവന്നാലും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്നാണ് അഫ്ഗാനിലെ അധ്യാപകര്‍ പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറേ സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വേര്‍തിരിക്കണമെന്ന് താലിബാന്‍ സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഫ്ഗാനിലെ അധ്യാപകരുടെ പ്രതികരണം.

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും തടഞ്ഞുകൊണ്ടുളള നിയന്ത്രണങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം, മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടങ്ങിയവ അനുവദിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഇതിനു വിപരീതമായി സ്ത്രീകള്‍ ജോലി ചെയ്യരുത്, അവരുടെ ജോലി കുടുംബത്തിലെ പുരുഷന്മാര്‍ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങളും താലിബാന്‍ പറഞ്ഞിരുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More