LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാനെ അംഗീകരിക്കില്ല; അഫ്ഗാനില്‍ ഹിതപരിശോധന നടത്തണം -താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് ഇമാം അലി റഹ്മാന്‍

ദുഷംബെ: മനുഷ്യരെ ആക്രമിച്ചും അടിച്ചമര്‍ത്തിയും താലിബാന്‍ സ്ഥാപിക്കുന്ന സര്‍ക്കാരിനെ അഫ്ഗാന്‍ ഭരണകൂടമായി അംഗീകരിക്കില്ലെന്ന് താജിക്കിസ്ഥാന്‍ പ്രസിഡന്‍റ്  ഇമാം അലി റഹ്മാന്‍ പ്രസ്താവിച്ചു. അയല്‍രാജ്യമായ താജിക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനുമായി 1300 ലധികം കിലോമീറ്റര്‍ അതിര്‍ത്തി പന്കിടുന്ന രാജ്യമാണ്. അഫ്ഗാനിസ്ഥാനെ ഇസ്ലാമിക് എമിറേറ്റ്സ് ആക്കി മാറ്റാനും വാഗ്ദാനങ്ങളില്‍ നിന്ന് പിറകോട്ടുപോയി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് താലിബാന്‍ ശ്രമിക്കുന്നത്. ഈ നീക്കത്തെ അംഗീകരിക്കാനാവില്ല. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന പാകിസ്താനുമായി നടക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് നടത്തിയ പ്രസ്താവനക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്പ്പിക്കപ്പെടുന്നത്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തുതന്നെ താജിക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് ഇമാം അലി റഹ്മാന്‍ താലിബാനെതിരെ നേരിട്ട് രംഗത്തുവന്നത്. അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്ന സര്‍ക്കാര്‍ അഫ്ഗാനില്‍ ഉണ്ടാകണം. അവരുടെ ഭയപ്പാട് അകറ്റണം. ലോക രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്നും പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ്  താജിക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത് എന്നും പ്രസിഡന്‍റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാനെറെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന താജിക്കിസ്ഥാന്‍ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഒരു കോടിയോളം മാത്രം ജനസംഖ്യയുള്ള താജിക്കിസ്ഥാന്‍ 98 ശതമാനം മുസ്ലീം ജനവിഭാഗമുള്ള രാജ്യമാണ്. താജിക്ക് ആണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. 1994 മുതല്‍ രാജ്യത്തെ പ്രസിഡന്‍റ് ആയി തുടരുകയാണ്  ഇമാം അലി റഹ്മാന്‍.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More