LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാബൂള്‍ വിമാനത്താവളത്തിനടുത്ത് സ്ഫോടനം; അമേരിക്കന്‍ സൈനികരടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. ഇതില്‍ അമേരിക്കന്‍ സൈനികരും മറ്റ് ഉദ്യോഗസ്ഥരും കുട്ടികളും ഉള്‍പ്പെടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരട്ട സ്ഫോടനമാണ് ഉണ്ടായത്. നിരവധി താലിബാന്‍കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഐഎസ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് വിവരം. സംഭവത്തില്‍ 150 -ലധികം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക താലിബാന്‍ സംഘാഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേറാക്രമണമാണുണ്ടായത്. ഉഗ്ര ശബ്ദത്തോടുകൂടിയ വന്‍ സ്ഫോടനമാണ് ഉണ്ടായത് എന്ന് പെന്‍റഗണ്‍ വക്താവ് ജോണ്‍ കേബി ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ബ്രിട്ടന്‍ പട്ടാളക്കാരെ വിന്യസിച്ചിടത്താണ് സ്ഫോടനം നടന്നത്. ഇതിനിടെ മറ്റൊരു ഹോട്ടലിനു മുന്നിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ പൌരര്‍ ഉടന്‍ വിമാനത്താവള പരിസരത്തുനിന്ന് മാറണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ ഐഎസ് തീവ്രവാദികളുടെ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ രക്ഷാ ദൌത്യശ്രമത്തിന്റെ ഭാഗമായി അഫ്ഗാനിലെത്തിയ ഇറ്റാലിയന്‍ വിമാനത്തിന് നേരെയും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. വിമാനം പറന്നുയര്‍ന്നതിന് ശേഷം നടന്ന വെടിവെപ്പില്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം 31 -ന് മുന്‍പായി എല്ലാ അമേരിക്കന്‍ സേനാംഗങ്ങളും അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ സേനാംഗങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ് എന്ന നിലപാടാണ് താലിബാന്‍ സ്വീകരിച്ചത്. ഇതിനിടയില്‍ നടന്ന ചാവേര്‍ ആക്രമണം അമേരിക്കയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തീവ്രവാദ സംഘങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരാകും എന്നാണ് നയതന്ത്ര വിദഗ്ദരുടെ വിലയിരുത്തല്‍.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More