LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാബൂളില്‍ ചാവേര്‍ സ്ഫോടനം നടത്തിയ ഐ എസ് ഖൊറാസന്‍ താലിബാന്റെ സായുധ ശത്രു

കാബൂള്‍: താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസന്‍ കാബൂള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആറുവര്‍ഷം മുന്‍പ്,  2015 -ല്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ രൂപീകരിക്കപ്പെട്ട ഐ എസ് ഖൊറാസന്‍ ഐഎസ്ഐഎസില്‍ നിന്ന് വിഘടിച്ചുണ്ടായ തീവ്രവാദി ഗ്രൂപ്പാണ്. ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പുലര്‍ത്തുന്ന ഈ വിഭാഗം തങ്ങളുടെ മേഖലയുടെ വിപുലീകരണവും ലക്ഷ്യം വെക്കുന്നുണ്ട്. അഫ്ഗാനിന് പുറമെ ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ പ്രവര്‍ത്തന മേഖല. 

ആറുവര്‍ഷം മുന്‍പ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കപ്പെട്ട ഐഎസ്-കെ  അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് തങ്ങളുടെ ജന്മസ്ഥലം വിട്ട് അണ്ടര്‍ ഗ്രൌണ്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ കണക്കനുസരിച്ച് അതിവേഗം വളര്‍ന്ന പ്രസ്ഥാനമാണ് ഐഎസ്ഐഎസ്-കെ. ഐഎസ്ഐഎസില്‍ നിന്നും താലിബാനില്‍ നിന്നും നിരവധി പേര്‍ ഈ സംഘടനയിലേക്ക് ആകൃഷ്ടരായി എത്തിയിട്ടുണ്ട്. പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും സിവിലിയന്‍ മേഖലകളിലടക്കം നിരവധി അക്രമങ്ങളും സ്ഫോടനങ്ങളും നടത്തിയിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളില്‍ നടന്ന 100 -ലധികം സിവിലിയന്‍  ആക്രമങ്ങളിലും 250 -ലധികം കലാപ ശ്രമങ്ങളിലും ഈ സംഘടനക്ക് പങ്കുണ്ട് എന്ന് സ്ട്രാറ്റജിക് ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നു.

താലിബാനും ഐ എസ്-കെയും

താലിബാന്‍ വിഭാഗത്തോളം പഴക്കമില്ലാത്ത, വെറും 6 വയസ്സ് മാത്രം പ്രായമുള്ള സംഘടനയാണ് ഐഎസ്-കെ എങ്കിലും ആയുധബലത്തില്‍ താലിബാനോട് കിടപിടിക്കുന്ന രീതിയില്‍ വളര്‍ന്നുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ താലിബാന്റെ സായുധരായ എതിരാളികളാണിവര്‍. താലിബാന് തീവ്രത പോരാ എന്ന അഭിപ്രായക്കാര്‍ കൂടിയാണ് ഐഎസ്-കെക്കാര്‍.  അമേരിക്കന്‍ അധിനിവേശവും പിന്നീട് താലിബാന്‍ സാന്നിദ്ധ്യവും ശക്തമായത്തോടെ 2019 ഓടെ  ജന്മ സ്ഥലമായ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ നിന്ന് ഐ എസ്-കെക്ക് പൂര്‍ണ്ണമായും പിന്‍വലിയേണ്ടിവന്നു. ധനസമാഹരണത്തിനും പ്രവര്‍ത്തന ഫണ്ട് കണ്ടെത്താനുമായി ഈ മേഖലയില്‍ 2017 മുതല്‍ വലിയ സംഘട്ടനങ്ങളും പോരാട്ടങ്ങളും താലിബാനും ഐഎസ്-കെയും തമ്മിലുണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും കറുപ്പ് (ഒപിയം) കടത്ത് മാഫിയയില്‍ നിന്ന് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് നടന്നത്. 

താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ഐ എസ്-കെയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. താലിബാന്‍ അധികാരം പൂര്‍ണ്ണമായി കൈക്കലാക്കിയാല്‍ തങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവിലാണ് ഐ എസ്-കെയുടെ പുതിയ ചാവേര്‍ ആക്രമണ പരമ്പരകള്‍ എന്നാണ് വിവരം. അതേസമയം യാതൊരു കാരണവശാലും ഐഎസ്-കെ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് താലിബാന്‍. ചൈനയിലേയോ മദ്ധൃേഷ്യയിലേയോ ഒരു തീവ്രവാദ ഗ്രൂപ്പുകളെയും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വാക്താവ് സബിയുള്ള മുജാഹിദ് അവകാശപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More