LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിരിച്ചടി തുടങ്ങി; കാബൂള്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഖൊരാസന്‍ തലവനെ വധിച്ചതായി അമേരിക്ക

വാഷിംഗ്‌ടണ്‍: കാബൂള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ എസ് ഖൊറാസന്‍ എന്ന തീവ്രവാദ സംഘടനയുടെ  ജന്മ സ്ഥലമായ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തി സംഘടനയുടെ തലവനെ വധിച്ചതായാണ് പെന്റഗണ്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വാര്‍ത്ത അമേരിക്കന്‍ സേനയുടെ സെന്‍ട്രല്‍ കമാന്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരട്ട സ്ഫോടങ്ങളിലൂടെ തങ്ങളുടെ 13 സൈനികരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്ഫോടനം നടന്ന് രണ്ടുദിവസം തികയുന്നതിനു മുന്‍പ് അമേരിക്ക സൈനിക നടപടി തുടങ്ങിയിരിക്കുന്നത്. തങ്ങളുടെ ശ്രമം അതിന്റെ ലക്ഷ്യം കണ്ടുവെന്നാണ് സെന്‍ട്രല്‍ കമാന്‍റ് പ്രതികരിച്ചത്. 

''മറക്കില്ല പൊറുക്കില്ല, ശക്തമായ തിരിച്ചടി നല്‍കും, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും"- വിതുമ്പിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രസംഗം. കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ദൌത്യം പൂര്‍ത്തീകരിക്കും എന്ന് ആണയിട്ട പ്രസിഡന്‍റ് തിരിച്ചടിക്കാന്‍ പെന്‍റഗണ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കാബൂളില്‍ ചാവേറാക്രമണം നടത്തിയവരെ മുച്ചൂടും നശിപ്പിക്കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിനായി കൂടുതല്‍ സൈന്യത്തെ ആവശ്യമെങ്കില്‍ നല്‍കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 173 പേരില്‍ 13 പേര്‍ അമേരിക്കന്‍ സൈനികരാണ്. ഇരട്ട സ്ഫോടനമാണ് ഉണ്ടായത്. നിരവധി താലിബാന്‍കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ബ്രിട്ടന്‍ പട്ടാളക്കാരെ വിന്യസിച്ചിടത്താണ് സ്ഫോടനം നടന്നത്. ഈ മാസം 31 -ന് മുന്‍പായി എല്ലാ അമേരിക്കന്‍ സേനാംഗങ്ങളും അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് പിന്മടക്കം പുരോഗമിക്കുന്നതിനിടയിലാണ്  ചാവേര്‍ ആക്രമണം നടന്നത്.

താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസനാണ് കാബൂള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നത്. 2015 -ല്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ രൂപീകരിക്കപ്പെട്ട ഐ എസ് ഖൊറാസന്‍ ഐഎസ്ഐഎസില്‍ നിന്ന് വിഘടിച്ചുണ്ടായ തീവ്രവാദി ഗ്രൂപ്പാണ്. ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പുലര്‍ത്തുന്ന ഈ വിഭാഗം തീവ്രവാദികളാണ് ഐ എസ് ഖൊറാസന്‍  

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More