LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ ടൊവീനോ തോമസിനും യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ നടന്‍ ടൊവീനോ തോമസിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ടൊവീനോയ്ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ ടൊവീനോ വിസ സ്വീകരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ യുവ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ്റ് വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്. 

സാധാരണയായി യുഎഇയില്‍ താമസിച്ചുകൊണ്ട് അവിടെ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുളള സമ്പന്നരായ വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. കൂടാതെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി അതതു മേഖലകളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.
Contact the author

Entertainment Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More