LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാഞ്ച്ഷീര്‍ താലിബാന്‍ ആക്രമിച്ചു; ചെറുത്തുനില്‍പ്പ് ശക്തം; എട്ട് താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചെറുത്തുനില്‍പ്പ് തുടര്‍ന്ന പാഞ്ച്ഷീര്‍ പ്രവിശ്യ താലിബാന്‍ ആക്രമിച്ചു. തങ്ങളുടെ പിന്മാറ്റം പൂര്‍ത്തിയായതായി അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് താലിബാന്‍ ആക്രമണമുണ്ടായത്. എന്നാല്‍ അഹമദ് മസൂദിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധ സേനയുടെ ചെറുത്തുനില്പില്‍ എട്ട് താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാഞ്ച്ഷീര്‍ പ്രവിശ്യ തലവന്‍  അഹമദ് മസൂദിന്‍റെ മുഖ്യ വക്താവ് ഫാഹിം ചശ്തി വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇരുവിഭാഗത്തിനും നാശ നഷ്ടങ്ങളുണ്ടായതായതാണ് റിപ്പോര്‍ട്ട്. രാജ്യം മുഴുവന്‍ പിടിച്ചടക്കിയിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് തൊടാനാകാത്ത പ്രവിശ്യയാണ് പഞ്ചഷീര്‍.

കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്. അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അമറുളള സലേഹ്, താലിബാന്‍ അധിനിവേശത്തിന് മുന്‍പ് പ്രതിരോധമന്ത്രിയും മുന്‍ പാട്ടാള മേധാവിയുമായ ജനറല്‍ ബിസ്മില്ലാ മുഹമ്മദി എന്നിവര്‍ അഹ്മദ് മസൂദിനൊപ്പമുണ്ട്. താലിബാന്‍ ആക്രമണം ആരംഭിച്ചതോടെ പാഞ്ച്ഷീറില്‍ വന്‍ പോരാട്ടത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിട്ടുള്ളത്. ഇതിനിടെ പാഞ്ച്ഷീര്‍ പ്രവിശ്യയിലേക്കുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ കഴിഞ്ഞ ദിവസം താലിബാന്‍ വിഛേദിച്ചിരുന്നു. അമറുളള സലേഹിന്റെ സാമൂഹ മാധ്യമ ഉപയോഗം തടഞ്ഞുകൊണ്ട് പ്രതിരോധസേനയുടെ ചെര്‍ത്തുനില്പ്പിനെ ദുര്‍ബ്ബലമാക്കുക എന്ന ലക്‌ഷ്യം വെച്ചാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ആരുടെ മുന്നിലും തലകുനിച്ച ചരിതം പാഞ്ച്ഷീറിനില്ലെന്നും താലിബാന്‍, പാഞ്ച്ഷീര്‍ പ്രവിശ്യയിലേക്ക് കടന്നാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും അഹ്മദ് മസൂദ് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പോരാട്ടം മുഴുവന്‍ അഫ്ഗാനിസ്ഥാനും വേണ്ടിയാണെന്നും അഹ്മദ് മസൂദ് പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് പാഞ്ച്ഷീര്‍. പാഞ്ച്ഷീര്‍ താഴ്വരയെ ഏഴ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. ബസാറക് ആണ് പ്രവിശ്യാ തലസ്ഥാനം. പാഞ്ച്ഷീര്‍ പ്രവിശ്യയിലെ ഏകദേശ ജനസംഖ്യ 1,73,000 ആണ്. അഫ്ഗാന്‍ സൈന്യവും താലിബാന്‍ വിരുദ്ധരുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ ചെറുത്തുനില്പിനെ അതിജീവിച്ചുകൊണ്ടുമാത്രമേ താലിബാന് പാഞ്ച്ഷീറിലേക്ക് കടക്കാന്‍ കഴിയൂ. ഫലം വിജയമാണെങ്കില്‍ പോലും ആ വിജയത്തിനായി താലിബാന്‍ വലിയ വില നല്‍കേണ്ടിവരും.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More