LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദോഹയില്‍വെച്ച് താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ

ദോഹ:  താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ചാണ് താലിബാനും ഇന്ത്യന്‍ പ്രതിനിധിയും ചര്‍ച്ച  നടത്തിയത്. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വച്ചായിരുന്നു ചര്‍ച്ച.  ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ താലിബാന്‍ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായുമായാണ് ചര്‍ച്ച നടത്തിയത് എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ, അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കല്‍, ഇന്ത്യയിലെത്താനാഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഇന്ത്യ പ്രധാനമായും ഉന്നയിച്ചത്. അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. അതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുന്നത്. ഇന്ത്യയുമായി വ്യാപാര- സാമ്പത്തിക ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Contact the author

International Desk