വാഷിംഗ്ടണ്‍: താലിബാന് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന് കീഴടക്കുന്നതിനുമുന്പുളള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെയും ഫോണ്‍ സംഭാഷണം പുറത്ത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഫോണ്‍ സംഭാഷണം സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. ജൂലൈ 23-ന് പതിനാലുമിനിട്ടോളമാണ് ജോ ബൈഡനും അഷ്റഫ് ഗനിയും സംസാരിച്ചത്. ആഗസ്റ്റ് 15-ന് അഷ്റഫ് ഗനി രാജ്യം വിടുകയും താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കുകയും ചെയ്തു.
ഫോണ്‍ സംഭാഷണത്തിലുടനീളം ഇരുവരും രാഷ്ട്രീയ- നയതന്ത്ര- സൈനിക വിഷയങ്ങളാണ് സംസാരിച്ചത്. താലിബാനെതിരായ പദ്ധതി വ്യക്തമാക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനെ സഹായിക്കാം എന്ന് ജോ ബൈഡന് പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ സൈനിക തന്ത്രങ്ങളുണ്ടാക്കി ശക്തനായ നേതാവിനെ മുന്‍നിര്‍ത്തിയാവണം നീക്കങ്ങള്‍ എന്ന് ബൈഡന് ഗനിയെ ഉപദേശിക്കുന്നുണ്ട്. അഫ്ഗാന് പ്രതിരോധമന്ത്രി ജനറല്‍ ബിസ്മില്ല ഖാന് മുഹമ്മദിയെയാവാം ബൈഡന് ഉദ്ദേശിച്ചത് എന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
താലിബാന് അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകള്‍ പിടിച്ചടിക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനിലെ പ്രധാന നേതാക്കളെല്ലാം ചേര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുകയാണെങ്കില്‍ ലോകരാഷ്ടങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനോടുളള നിലപാട് മാറാന്‍ സാധ്യതയുണ്ടെന്നും ബൈഡന് ഗനിയോട് പറയുന്നുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന് മുന്നേറ്റം നടത്തുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഗനി ആരോപിക്കുന്നുണ്ട്.