LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാഞ്ച്ഷീറില്‍ താലിബാനെ സഹായിക്കുന്ന പാകിസ്ഥാനെതിരെ അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധം; ആകാശത്തേക്ക് വെടിവെപ്പ്

കാബൂള്‍: താലിബാന്‍ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത പാഞ്ച്ഷീറില്‍ പ്രതിരോധ സേനയെ തകര്‍ക്കാന്‍ താലിബാനെ സഹായിച്ച പാകിസ്ഥാനെതിരെ അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധം. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്.

പാഞ്ച്ഷീറിലെ പ്രതിരോധസേനയെ കീഴടക്കിയെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സാലെ, മുന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദി, പാഞ്ച്ഷീറില്‍ വലിയ സ്വാധീനമുള്ള അഹമദ് മസൂദ് എന്നിവരുടെ നേത്രുത്വത്തിലുള്ള പ്രതിരോധസേനയെ കീഴടക്കുക എളുപ്പമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് സാധ്യമാക്കിയത്, താലിബാനുള്ള  പാകിസ്ഥാന്റെ പിന്തുണയാണ് എന്ന് വ്യക്തമായിട്ടുണ്ട്. പാകിസ്ഥാന്‍ പാഞ്ച്ഷീര്‍ പ്രവിശ്യയില്‍ പ്രതിരോധസേനക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. പാഞ്ച്ഷീറില്‍ പ്രതിരോധ സേന താലിബാന്‍ വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ജനസാമാന്യത്തിന്റെയാകെ പ്രതീക്ഷയായിരുന്നു. താലിബാന്‍ തീവ്രവാദികളില്‍ നിന്ന് രാജ്യത്തെയാകെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് പാഞ്ച്ഷീറില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നും പ്രതിരോധ സേനാ നേതാവ് അഹമദ് മസൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം നല്‍കിയ പ്രതീക്ഷകളാണ് പാക് ഇടപെടലോടെ തകര്‍ന്നിരിക്കുന്നത്. ഇതിനെതിരായ പ്രതിഷേധം അഫ്ഗാനിസ്ഥാനില്‍ പുകയുകയാണ്. കാബൂള്‍ എംബസിക്ക് മുന്നില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധം ഇതിന്റെ തെളിവാണ്.  ഇത് രണ്ടാം തവണയാണ് സ്ത്രീകള്‍ താലിബാനെതിരെ തെരുവില്‍ പ്രത്യക്ഷമായി രംഗത്തുവരുന്നത്. നേരത്തെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും വിദ്യാഭ്യാസം ചെയ്യാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് താലിബാന്‍കാര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. തര്‍ക്കങ്ങള്‍ക്കിടയില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട അബ്ദുല്‍ ഗനി ബറാദരിന് വെടിയേറ്റ വാര്‍ത്ത വന്നതിനുതൊട്ടു പിന്നാലെ പാകിസ്താന്‍ പലനിലയില്‍ ഭരണകൂട രൂപീകരണത്തിലും അഫ്ഗാന്റെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും താലിബാന് ഒത്താശ ചെയ്യാനും ശ്രമിക്കുന്നു എന്ന ധാരണ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സ്ത്രീകളുടേതടക്കം താലിബാനെ എതിര്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിഷേധം ഇപ്പോള്‍ രൂക്ഷമാകുന്നത്. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More