LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലംകൃതയ്ക്ക് പിറന്നാള്‍; ചിത്രം പങ്കുവെച്ച് പൃഥിരാജ്

മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനത്തില്‍ ആശംസകളുമായി പൃഥിരാജ്. അലംകൃതയുടെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പൃഥിരാജും, ഭാര്യ സുപ്രിയയും വളരെ വിരളമായി മാത്രമേ അലംകൃതയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ളൂ.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

ജന്മദിനാശംസകൾ മോളെ...നിന്‍റെ ഈ വളര്‍ച്ചയില്‍ മമ്മിയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്‍റെ സ്നേഹവും, ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ. എല്ലായിപ്പോഴും വളരെ ജിജ്ഞാസുവായി തുടരട്ടെ, എല്ലായിപ്പോഴും വലിയ സ്വപ്നം മാത്രം കാണുക! ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഏറ്റവും വലിയ നേട്ടവുമാണ്‌ നീ! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ച് പൃഥിരാജ് കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൃഥ്വിരാജും, സുപ്രിയയും 2011 ലാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോന്‍ നിര്‍മ്മാതാവായി സിനിമയില്‍ സജീവമാണ്. പൃഥ്വിരാജ് നായകനായെത്തിയ 9, ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി എന്നീ സിനിമകളാണ് സുപ്രിയ നിര്‍മ്മിച്ചത്. ലൂസിഫര്‍ എന്ന മലയാളത്തിലെ മികച്ച സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് പൃഥ്വിരാജ്. മോഹൻലാലും, പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി' യുടെ  ചിത്രീകരണത്തിലാണ് താരം ഇപ്പോൾ. പൃഥ്വിരാജിന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം 'കുരുതി' യാണ്.


Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More