LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഴയ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ല; വാട്സാപ്പ് സ്റ്റോറേജിലും ഇനി മുതല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

മെസ്സേജിങ്ങ് അപ്ലിക്കേഷനായ വാട്ട്‌സാപ്പ്, ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി സുരക്ഷ ഉറപ്പുവരുത്തുകയാണ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാവില്ല. നിലവില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്‌സാപ്പിനോ കാണാന്‍ കഴിയില്ലെങ്കിലും, നേരത്തെ അയച്ച മെസ്സേജുകള്‍ ബാക്ക് അപ്പ്‌ ചെയ്യാനുള്ള സംവീധാനമുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആ ഫീച്ചര്‍ ഉണ്ടായിരിക്കില്ല. കാരണം, ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പ് സി.ഇ.ഒ. വില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. പാസ്‌വേര്‍ഡ് സംവീധാനത്തിലൂടെയാണ് സ്വകര്യത നയം വാട്സാപ്പ് നടപ്പിലാക്കുക. നിലവില്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍  സ്‌റ്റോര്‍ ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്. ഐ ഫോണ്‍ ഉപയോക്തകള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള  സൗകര്യം ലഭ്യമായിരുന്നു. എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവ്‌ ഐ ക്ലൗഡ് എന്നിവിടങ്ങളില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിയില്ല.

ചില രാജ്യങ്ങളില്‍ പുതിയ സ്വകാര്യത നയത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താവിന്‍റെ സ്വകാര്യതയ്ക്കാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്നും വില്‍ കാത്കാര്‍ട്ട് പറഞ്ഞു. പുതിയ ഫീച്ചര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കുമായിരിക്കും. 


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More