LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെണ്‍കുട്ടികളെയും, ആണ്‍കുട്ടികളെയും ഒപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ല - പുതിയ വിദ്യാഭ്യാസ നയവുമായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി താലിബാന്‍. പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കും. പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തില്‍ പ്രത്യേകം നിബന്ധനകള്‍ കൊണ്ടുവരും. അതോടൊപ്പം, പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുക. വനിതാ അധ്യാപകരില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുരുഷ അധ്യപകര്‍ക്ക് പെണ്‍കുട്ടികളെ കര്‍ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാം. അതേസമയം, വിദ്യാഭ്യാസ മന്ത്രലായം കോളജുകളിലെ സിലബസ് പുനപരിശോധിക്കുമെന്നും താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. താലിബാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.

പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്​ത്രം അടക്കമുള്ള വസ്​ത്രധാരണം നിർബന്ധമാണ്​. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്​ദുൽ ബാഖി ഹഖാനിയാണ്​ വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്​.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്‍റെ വിദ്യാഭ്യാസ നയങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 


Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More