ബോളിവുഡ് സിനിമാ നിര്‍മാതാവും അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറിനും കുടുംബത്തിനും യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ. ബോണി കപൂറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
'യുഎഇ സര്‍ക്കാരിന് നന്ദി. എനിക്കും എന്റെ കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു. മികച്ച ഭരണാധികാരികളാണ് യുഎയിലേത്. അതോടൊപ്പം, മികച്ച സ്ഥലങ്ങളുമാണ് അവിടെയുള്ളത്. ഗവര്‍മെന്റിന്റെ ഈ അംഗീകാരത്തിന് സ്നേഹത്തോടെ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു'- ബോണി കപൂര്‍ കുറിച്ചു.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലിനും, മമ്മൂട്ടിക്കും പുറമേ ടോവിനോക്കാണ് യുഎഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. നേരത്തേ ഷാറൂഖ് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക