LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി ഐ എ - കര്‍ഷക പ്രക്ഷോഭം: 5,500 ലധികം കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: സി ഐ എ, കര്‍ഷക പ്രതിഷേധം എന്നിവയോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട 5500 ലധികം കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. അന്വേഷണം ആരംഭിക്കാത്തതും, കുറ്റപത്രം ഇതുവരെ സമര്‍പ്പിക്കാത്തതുമായ കേസുകളാണ് പിന്‍വലിച്ചത്. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നിയമസഭയെ അറിയിച്ചത്. 5,570 കേസുകളാണ് പിന്‍വലിച്ചിരിക്കുന്നത്.

ഇതില്‍ 2,282 കേസുകള്‍ സി.എ.എ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നതും, 2,831 കേസുകള്‍ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്. മധ്യമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 26 കേസുകളും പിന്‍വലിച്ചതില്‍ പെടും. കൂടംകുളം പ്ലാന്‍റ്, സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും സര്‍ക്കാര്‍ ഒഴിവാക്കി.

പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എം പി മാര്‍ക്കും, എം എല്‍ എ മാര്‍ക്കുമെതിരെ നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍, അത്തരം കേസുകളുടെ വിശദാംശങ്ങള്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ ഹാജരാക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More