LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി എം കെയേഴ്സിലുള്ളത് സര്‍ക്കാര്‍ ഫണ്ടല്ല; കണക്ക് കാണിക്കേണ്ട കാര്യമില്ല - കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പി എം കെയേഴ്സ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ ഫണ്ടല്ല എന്ന വിചിത്രവാദവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ ഫണ്ടില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അക്കാരണംകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ ഓഡിറ്റിന് വിധേയമാക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. പി എം കെയേഴ്സിലെ പണത്തിന്റെ കണക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ട കാര്യമില്ല. ഇത് ഭരണഘടനാ ചട്ടപ്രകാരം രൂപീകരിച്ചതല്ല-പ്രധാനമന്ത്രിയുടെ ഓഫീസ് അണ്ടര്‍ സെക്രട്ടറി പ്രദീപ്‌ കുമാര്‍ ശ്രീവാസ്തവ സത്യവാങ്ങ്മൂലത്തില്‍ ബോധിപ്പിച്ചു.

പി എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ്ങ്വാള്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍  സത്യവാങ്ങ്മൂലം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളുമായി രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പി എം കെയേഴ്സ്. ഇതിലേക്ക് പണം സംഭാവനയായി പിരിക്കുന്നതാകട്ടെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസമായ സൌത്ത് ബ്ലോക്ക് അഡ്രസിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് മരവിപ്പിച്ച്, 365  കോടി രൂപ പിഎം കെയേഴ്സിലേക്ക് വകയിരുത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതിനു പുറമേ വിദേശഫണ്ടും പൊതുമേഖലാ സ്ഥാപങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പണവുമാണ്‌ പിഎം കെയേഴ്സിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ പടവും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ഉപയോഗിച്ചുതന്നെയാണ് പണസമാഹരണം നടത്തുന്നത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More