LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രണയത്തിനായി എല്ലാം വിട്ടെറിഞ്ഞ ജാപ്പനീസ് രാജകുമാരി ഒക്ടോബര്‍ 26-ന് വിവാഹിതയാവും

ടോക്കിയോ: ജാപ്പനീസ് രാജകുമാരി മാക്കോ ഒക്ടോബര്‍ 26-ന് വിവാഹിതയാവും. കോളേജിലെ സഹപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോയെയാണ് മാക്കോ രാജകുമാരി വിവാഹം കഴിക്കാന്‍ പോകുന്നത്. വിവാഹത്തിനുശേഷം മാക്കോ രാജകുടുംബം വിട്ട് പുറത്തുപോവും. സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന ചടങ്ങുകളൊന്നും മാക്കോ രാജകുമാരിയുടെ വിവാഹത്തിനുണ്ടാവില്ല. ഇരുവരും വിവാഹദിനത്തില്‍ ഒരു പ്രാദേശിക സര്‍ക്കാര്‍ ഓഫീസിലെത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുക. 

നേരത്തെ തന്നെ മാക്കോ രാജകുമാരിയുടെയും കെയ് കമുറോയുടെയും പ്രണയകഥ വലിയ വാർത്തയായിരുന്നു. സാധാരണ കുടുംബത്തില്‍ പിറന്ന, തന്റെ സഹപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോയെ വിവാഹം കഴിക്കാന്‍ മാക്കോ രാജകുമാരി തീരുമാനിച്ചുവെന്ന വാർത്ത വലിയ വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കി. വിവാഹത്തിനുശേഷം രാജകുമാരിക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളാണ് അവർക്കെതിരായ വിമർശനങ്ങള്‍ക്ക് കാരണം.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജകുടുംബത്തില്‍ പെട്ട ഒരാളെയല്ല വിവാഹം ചെയ്യുന്നത് എങ്കില്‍ ജപ്പാന്‍ രാജകുടുംബത്തിലെ കീഴ്വഴക്കമനുസരിച്ച് രാജകുടുംബാംഗം എന്ന നിലയിലുള്ള സകലവിധ അവകാശങ്ങളും പദവികളും അവര്‍ക്ക് നഷ്ടപ്പെടും. മേലില്‍ അവരൊരു സാധാരണ ജപ്പാന്‍ പൌര മാത്രമായിരിക്കും. സ്ത്രീധനമായി രാജകുമാരിമാര്‍ക്ക് രാജാവ് വിവാഹ വേളയില്‍ നല്‍കുന്ന പാരിതോഷികങ്ങളില്‍ തുടങ്ങുമത്. ഇപ്പോഴത്തെ നിലയ്ക്ക് 29- കാരിയായ മാക്കോ രാജകുമാരിക്ക് സ്ത്രീധനം എന്നനിലയ്ക്ക് മാത്രം അകിഷിനോ രാജാവ് നല്‍കുന്ന തുക ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ ഏകദേശം 9 കോടിയോളം വരും. രാജകുടുംബത്തില്‍ പെട്ട ഒരാളെയല്ല വിവാഹം ചെയ്യുന്നത് എങ്കില്‍ അത് ലഭിക്കില്ല. 

രാജപദവിയും രാജകീയ ചടങ്ങുകളും വിവാഹത്തിലും തുടര്‍ജീവിതത്തിലും അവര്‍ക്ക് നഷടപ്പെടും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ചില നിബന്ധനകളോടെ വിവാഹം നടത്താം എന്ന അകിഷിനോ രാജാവിന്റെ നിര്‍ദ്ദേശങ്ങളെല്ലാം  മാക്കോ രാജകുമാരി തള്ളിക്കളഞ്ഞിരുന്നു. പരമ്പരാഗത ആചാരങ്ങളും അനുഷ്ടാനങ്ങളും തന്റെ വിവാഹത്തിന് വേണ്ട എന്നും അതിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാജകുമാരി രാജാവിനെ അറിയിച്ചു.  ഏറ്റവും ലളിതമായി വിവാഹം നടത്താനാണ് പ്രണയികളുടെ തീരുമാനം. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More